---
title: "ചൊക്ലി സബ്ജില്ലാ ശാസ്ത്രോത്സവത്തിന് ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ തുടക്കം"
english_title: "Chokli Subdistrict Science Festival started at Olavilam Ramakrishna High School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160652/Chokli Subdistrict Science Festival started at Olavilam Ramakrishna High School"
published_at: "2023-11-08T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654baa4b47d62_IMG-20231108-WA0086.jpg"
keywords: []
---

# ചൊക്ലി സബ്ജില്ലാ ശാസ്ത്രോത്സവത്തിന് ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ തുടക്കം

> **Lead Summary:** ചൊക്ലി സബ്ജില്ലാ ശാസ്ത്രോത്സവത്തിന് ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ തുടക്കം.

## Article Content

ചൊക്ലി സബ്ജില്ലാ ശാസ്ത്രോത്സവത്തിന് ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ തുടക്കം.

കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്തധ്യക്ഷ സി.കെ രമ്യ അധ്യക്ഷയായി. വാർഡംഗം പ്രസന്ന, ചൊക്ലി എ.ഇ.ഒ വി.കെ സുധി, അക്കാദമിക് കൗൺസിൽ സെക്രട്ടറി കെ.രമേശൻ, ടി.വി ധന്യ, പ്രദീപൻ കിടഞ്ഞി, ചൊക്ലി ബി.പി.സി സുനിൽ ബാൽ, കെ.പി രതീശ് കുമാർ, ശൈല മഹേഷ്, സി. നന്ദകുമാർ, ബി.സുജിത്ത് എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപകൻ ദീപക്ക് തയ്യിൽ സ്വാഗതം പറഞ്ഞു. മേള നാളെ സമാപിക്കും. സമാപന സമ്മേളനം പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160652/Chokli Subdistrict Science Festival started at Olavilam Ramakrishna High School)